അയര്‍ക്കുന്നം ഗവ: എല്‍.പി.സ്‌കൂളിന്റെ 115-ാമത് വാര്‍ഷികാഘോഷം ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം ചെയ്തു. 2026-ല്‍ ഗവ: എല്‍.പി.സ്‌കൂളിനു പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പറഞ്ഞു. സ്വാഗത പ്രസംഗത്തില്‍ ഹെഡ്മിസ്ടസ് ആന്‍സി മര്‍ക്കോസ് ഈ ആവശ്യം MLA ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. സമ്മേളനത്തില്‍ പി.റ്റി.എ. പ്രസിഡന്റ് ലിനിറ്റിന്‍ വിപിന്‍ അദ്ധ്യക്ഷത വഹിച്ചു. 21 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക KT മിനിക്ക് യാത്രയയപ്പ് നല്‍കി. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ ജിജി നാകമറ്റം, ഏറ്റുമാനൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍, വാര്‍ഡ് മെമ്പര്‍, ലാല്‍ സി പെരുന്തോട്ടം, ബി.പി.സി. ബിജു മോന്‍ കെ.എസ്, വിഷ്ണുപ്രിയ വി, വര്‍ഷ കെ.വി., കൃഷ്ണ കെ കിരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments