റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കാണക്കാരി മുതിരക്കാലയില്‍ ജെയിംസിന്റെ മകന്‍ ജസ്വിനാണ് മരണമടഞ്ഞത്. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കാണക്കാരി ആശുപത്രി പടിക്കു സമീപം വെള്ളിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കിടക്കുകയായിരുന്ന ജസ്‌വിനെ ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആന്തരികക്ഷതങ്ങളും രക്ത സ്രാവവും മരണകാരണമാവുകയായിരുന്നു. കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ 11ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം വേദഗിരി പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
0 Comments