ഏറ്റുമാനൂര്‍ നഗരസഭയുടെ കെടുകാര്യസ്ഥത ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഏറ്റുമാനൂര്‍ നഗരസഭ 33 ആം വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാമിനോട് മുനിസിപ്പാലിറ്റി അധികൃതര്‍ അവഗണനകാണിക്കുന്നതായും ആക്ഷേപമുയര്‍ന്നു. ഭാരതീയ ജനത പാര്‍ട്ടി 33 ആം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഏറ്റുമാനൂര്‍ നഗരസഭ കാവടത്തിനു മുന്‍പില്‍ ധര്‍ണ നടത്തിയത്. 33-ാം വാര്‍ഡിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് വര്‍ക്ക് ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ മൂന്ന് വര്‍ഷക്കാലമായിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
നിരവധി തവണ വാര്‍ഡ് കൗണ്‍സിലര്‍ വര്‍ക്ക് തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും നാളിതുവരെയായിട്ടും റോഡ് പണി തുടങ്ങിയിട്ടില്ല. ആയതിനാല്‍ ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം പ്രസിഡണ്ട് സരുണ്‍ കെ അപ്പുക്കുട്ടന്‍, ജില്ലാ ട്രഷറര്‍ ഡോ ശ്രീജിത്ത് കൃഷ്ണന്‍, സിറിള്‍ ജി നരിക്കുഴി, മണ്ഡലം ജനറല്‍ സെക്രട്ടറി V B മധു, മണ്ഡലം സെക്രട്ടറി ശ്രീജിത്ത് എ രാജന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിന്ധു കറുത്തേടം, രാധിക രമേശ്, സിന്ധു, ശ്യാം കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
0 Comments