Breaking...

9/recent/ticker-posts

Header Ads Widget

നയവിശദീകരണയോഗം സംഘടിപ്പിച്ചു



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം വ്യാഴാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ ബിജെപിയുടെ നേതൃത്വത്തില്‍ നയവിശദീകരണയോഗം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ടൗണില്‍ നടന്ന യോഗം ജില്ലാ കമ്മറ്റിയംഗം കെകെ റജിമോന്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പിത്തക പ്രതിസന്ധിയുടെ പാപഭാരം പഞ്ചായത്തിന് മേല്‍ ആരോപിക്കുകയാണെന്നും എല്‍ഡിഎഫ് നടത്തുന്ന നുണപ്രചാരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. 

യോഗത്തില്‍ ബിജെപി പഞ്ചായത്ത് കണ്‍വീനര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ മഹേഷ്‌കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ പി.ജി സുരേഷ്, പി.റ്റി സനില്‍കുമാര്‍, വൈസ് പ്രസിഡന്റ് രശ്മി രാജേഷ്, ദീപലത, ബിജെപി നേതാക്കളായ കെആര്‍ സുകുമാരന്‍ നായര്‍, രാജേഷ് , രജീഷ് കുമ്മണ്ണൂര്‍, കെ.എസ് കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Post a Comment

0 Comments