കാവുംകണ്ടം സെന്റ് മരിയ ഗോരത്തി ദേവാലയത്തിന്റെ ഗ്രോട്ടോ എറിഞ്ഞു തകര്‍ത്ത സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിന് പിന്നില്‍ ഭരണകക്ഷിയുടെ മൗനാനുവാദമുണ്ടെന്ന് ബിജെപി നേതാവ് പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ബിജെപി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം കൊല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നത്. സമാനമായ സംഭവം മീനച്ചില്‍ താലൂക്കില്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പലപ്പോഴും ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് പിസി ജോര്‍ജ്ജ് കുറ്റപ്പെടുത്തി. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി ലിജിന്‍ ലാല്‍ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചയത്ത് കമ്മറ്റി പ്രസിഡന്റ് നന്ദകുമാര്‍ പാലക്കുഴ അദ്ധ്യക്ഷത വഹിച്ചു. മൈനോരിറ്റി മോര്‍ച്ച ദേശീയ സമിതി അംഗം സുമിത് ജോര്‍ജ് , സംസ്ഥാന സമിതി അംഗം NK ശശികുമാര്‍ ,റോജന്‍ ജോര്‍ജ് , മുരളീധരന്‍ PR,ദിപുമേതിരി, സജി ട തെക്കേല്‍, സെബി പറമുണ്ട, ബിനീഷ് PD, അശ്വന്ത് , സരീഷ്‌കുമാര്‍ ,ഷാനു ,' ജയിംസ് മാത്യു, ചന്ദ്രന്‍ കവളം മാക്കല്‍ ,തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments