Breaking...

9/recent/ticker-posts

Header Ads Widget

പടിഞ്ഞാറെപ്പാലത്തിനു സമീപം BJP പ്രതിഷേധയോഗം നടത്തി.



അകലകുന്നം പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ പന്നഗം തോട്ടില്‍ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം പടിഞ്ഞാറേ പാലത്തിനു ഉണ്ടായ ബലക്ഷയത്തിനു ശാശ്വതപരിഹാരമായി പാലം  പുതുക്കിപ്പണിയണം  എന്ന ആവശ്യവുമായി ബിജെപി അകലകുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മറ്റക്കര പടിഞ്ഞാറെപ്പാലത്തിനു സമീപം പ്രതിഷേധയോഗം നടത്തി.  ബിജെപി അയര്‍ക്കുന്നം മണ്ഡലം പ്രസിഡണ്ട്  സി ജി ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . 

ബിജെപി അകലകുന്നം പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ ജയകുമാര്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ദിലീപ് ,  മണ്ഡലം മുന്‍ പ്രസിഡന്റ് മഞ്ജു പ്രദീപ് , ഉണ്ണികൃഷ്ണന്‍ മറ്റക്കര ,മണ്ഡലം സെക്രട്ടറി ടി പി ഗോപാലകൃഷ്ണന്‍ , മണ്ഡലം കമ്മറ്റി അംഗം സജീവ് ,എം പി ബാബു ,കണ്ണന്‍ മറ്റപ്പള്ളി ,സ്മിത ബാബു ,സുരേഷ് ,വി എന്‍ .രവീന്ദ്രന്‍ കുഴിക്കാട്ട് എന്നിവര്‍സംസാരിച്ചു.

Post a Comment

0 Comments