അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് കെമിസ്ട്രി പി.ജി.ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രസതന്ത്ര ശില്പശാല സംഘടിപ്പിച്ചു. പ്രദേശത്തെ പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ. സിബി ജോസഫ് നിര്‍വഹിച്ചു.രസതന്ത്ര പഠനത്തിലൂടെ ലഭ്യമാകുന്ന അവസരങ്ങളുടെ വലിയ ലോകം വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുക്കുകയാണ് ശില്‍പ്പശാലയിലൂടെ ലക്ഷ്യമിട്ടതെന്ന് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിള്‍ ജോര്‍ജ് പറഞ്ഞു. രസതന്ത്രത്തിലെ കരിയര്‍ അവസരങ്ങളെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകള്‍ തുടങ്ങിയവയും വര്‍ക്ക് ഷോപ്പിനോടനുബന്ധിച്ച് നടന്നു.
0 Comments