കുറുമുള്ളൂര്‍ വേദഗിരി കലിഞ്ഞാലി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് തുടക്കമായി. ആധാര ശിലാന്യാസം ക്ഷേത്രം തന്ത്രി കുമരകം ജിതിന്‍ ഗോപാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തി. ക്ഷേത്രം സ്ഥപതി കൊടുങ്ങല്ലൂര്‍ ദേവദാസ്, മാന്നാര്‍ അനന്തനാചാരി, ക്ഷേത്രം ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരില്‍, വൈസ് ചെയര്‍മാന്‍ ശ്യാം വി.ദേവ് , പ്രസിഡന്റ് സന്തോഷ് കിടങ്ങയില്‍ , സെക്രട്ടറി സത്യദാസ് പൂവം നില്‍ക്കുന്നതില്‍, രാജന്‍ പാലതടത്തില്‍,വിശ്വനാഥന്‍ പനച്ചിക്കുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ധ്വജത്തിനായുള്ള തേക്ക് മരം 14 മാസത്തെ തൈലാധി വാസത്തിനുശേഷം വ്യാഴാഴ്ച രാവിലെ എണ്ണത്തോണിയില്‍ നിന്ന് ഉയര്‍ത്തി വയ്ക്കും. ഞായറാഴ്ച രാവിലെ 9.30നു ശേഷം തേക്കുമരം ആധാര ശിലയില്‍ സ്ഥാപിക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ക്ഷേത്ര ശില്പി മാന്നാര്‍ അനന്തനാചാരിയുടെയും തച്ചു ശാസ്ത്ര വിദഗ്ധന്‍ കോഴിക്കോട് ശശിധരന്‍ ആചാരിയുടെയും നേതൃത്വത്തില്‍ വ്രത ശുദ്ധിയോടെയുള്ള 40 ഭക്തര്‍ ചേര്‍ന്ന് ധ്വജസ്തംഭം ഉയര്‍ത്തി താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദിക്ഷണം വെച്ച് ആധാരശിലയില്‍ സ്ഥാപിക്കും. ധ്വജ പ്രതിഷ്ഠ ഏപ്രില്‍ 30 നു രാവിലെ 7.07 നും 8.04 നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും.
0 Comments