Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പൂരപ്രപഞ്ചത്തിന് അണിനിരക്കുന്ന ഗജരാജാക്കന്മാര്‍ക്ക് ഗംഭീര വരവേല്‍പ്.



കിടങ്ങൂര്‍ പൂരപ്രപഞ്ചത്തിന് അണിനിരക്കുന്ന ഗജരാജാക്കന്മാര്‍ക്ക് ഗംഭീര വരവേല്‍പ്. മാന്താടി ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഗജവീരന്മാരെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചത്. നന്ദിലത്ത് ഗോപാലകൃഷ്ണന്‍, കരുവന്തല ഗണപതി, തോട്ടയ്ക്കാട്ട്  വിനായകന്‍ എന്നീ ഗജരാജാക്കന്മാര്‍ക്കാണ് വരവേല്‍പ് നല്‍കിയത്. പൂരപ്രപഞ്ചത്തിന്റെ ആവേശമുള്‍ക്കൊണ്ട്  ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ഗജവീരന്മാര്‍ ക്ഷേത്രത്തിലേക്കു നീങ്ങിയപ്പോള്‍ ആഹ്ലാദാരവങ്ങളുമായി ആനപ്രേമികളും ഒപ്പം നീങ്ങി. രാത്രി 7 മുതല്‍ കിടങ്ങൂര്‍ പഞ്ചാരിയും എട്ടിന് തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കുടമാറ്റവും ഒന്‍പതാം ഉത്സവദിനത്തില്‍  ആസ്വാദകര്‍ക്ക് ആവേശമാവുകയാണ്.



Post a Comment

0 Comments