കഞ്ചാവിന്റെ ഉപയോഗം വര്‍ധിക്കുന്നതിനിടയില്‍ പൊതു സ്ഥലത്ത് കഞ്ചാവു ചെടിയും കണ്ടെത്തി. പൂഞ്ഞാറില്‍ കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയിലായതിന് തൊട്ടുപിന്നാലെ മീനച്ചിലാറ്റില്‍ കാവുംകടവ് പാലത്തിന് സമീപമാണ് ചെടി കണ്ടെത്തിയത്. കഞ്ചാവുമായി പത്താം ക്ലാസുകാരന്‍ പിടിയിലായതിന് 100 മീറ്റര്‍ മാത്രം അകലെയാണ് ഈ പാലം.
പ്രദേശവാസിയായ അജയന്‍ എന്നയാളാണ് ആറ്റുതീരത്ത് കഞ്ചാവ് ചെടി വളര്‍ന്നുനില്‍ക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് ഈരാറ്റുപേട്ട എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. എക്‌സൈസ് സംഘം സ്ഥലത്ത് എത്തി ചെടി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചവര്‍ വലിച്ചെറിഞ്ഞ അവശിഷ്ടത്തില്‍ നിന്നാകാം ചെടി വളര്‍ന്നതെന്ന് കരുതപ്പെടുന്നു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതിന്റെ തെളിവുകൂടിയാണ് ഇപ്പോള്‍ കണ്ടെത്തിയ കഞ്ചാവ് ചെടി.
0 Comments