പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാമികത്വം വഹിച്ചു. തുടര്‍ന്ന് സോപാന സംഗീതം, ഗീത പാരായണം, പ്രസാദഊട്ട് എന്നിവയും വൈകിട്ട് ദീപാരാധനയും നടന്നു. രണ്ടുമതുല്‍ ആറുവരെ ഉത്സവദിവസങ്ങളില്‍ രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലിയും രാത്രി 9ന് വിളക്കിനെഴുന്നള്ളപ്പും നടക്കും.
പള്ളിവേട്ടദിനമായ ഏപ്രില്‍ 7ന് രാവിലെ 8-ന് ശ്രീബലി എഴുന്നള്ളിപ്പിനും, വൈകിട്ട് 5ന് കാഴ്ചശ്രീബലി എഴുന്നള്ളത്തിനും ഇശൈ കലൈമണി ഏറ്റുമാനൂര്‍ ശ്രീകാന്തിന്റെ നാദസ്വരകച്ചേരി, തൃശ്ശൂര്‍പൂരത്തിലെ മഞ്ജുളാല്‍ത്തറ മേളപ മാണി വാദ്യപ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശിന്റെ പ്രമാണത്തില്‍ 31ല്‍പരം കലാ കാരന്‍മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം, രാമപുരം പത്മനാഭമാരാര്‍ സ്മാരക ക്ഷേത്രവാദ്യകലാകേന്ദ്രം അവതരിപ്പിക്കുന്ന മേളസമന്വയം എന്നിവ നടക്കും. വൈകിട്ട് 7ന് തിരുവാതിര, 8ന് പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ 9.30ന് പള്ളിവേട്ട, തൃശ്ശൂര്‍പൂരത്തിലെ മഞ്ജുളാല്‍ത്തറ മേളപ്രമാണി വാദ്യപ്രവീണ്‍ ഗുരുവായൂര്‍ ജയപ്രകാശിന്റെ പ്രമാ ണത്തില്‍ 31ല്‍പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പാണ്ടിമേളം പള്ളിവേട്ടയോട് അനുബന്ധിച്ച് നടക്കും. ആറാട്ടുദിനമായ ഏപ്രില്‍ 7ന് 12.30ന് ആറാട്ടുസദ്യ, വൈകിട്ട് 6ന് ആറാട്ടുബലി, കൊടിയിറക്ക്, ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 7ന് ക്ഷേത്രക്കടവില്‍ ആറാട്ട്, 7.45ന് കിഴക്കേനടയില്‍ എതിരേല്‍പ്പ്, 11.30ന് കലശാഭിഷേകങ്ങള്‍, ശ്രീഭൂതബലി എന്നിവയും നടക്കും. പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി എന്‍. ഗോപകുമാര്‍, ഖജാന്‍ജി കെ.ആര്‍.ബാബു കണ്ടത്തില്‍ എന്നിവര്‍ കൊടിയേറ്റ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments