കേരളാ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം പ്രവര്‍ത്തക സമ്മേളനവും, വജ്രജൂബിലി ആഘോഷവും നടന്നു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനംനിര്‍വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുതിര്‍ന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. കാണക്കാരി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ അദ്ധ്യക്ഷനായിരുന്നു.
വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ഇ.ജെ. ആഗസ്തി മെമ്പര്‍ഷിപ്പ് നല്‍കി. കേരളാ കോണ്‍ഗ്രസ് നേതാക്കളായ മോഹന്‍കുമാര്‍, രാജു എമ്മാനുവല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments