കത്തുന്ന വേനല്‍ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്ന് വേനല്‍ മഴ പെയ്തു. മൂന്നുമണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു. മീനച്ചൂടില്‍ കരിഞ്ഞുണങ്ങിയ ഭൂമിക്കും ചെടികള്‍ക്കും പുതുജീവന്‍ പകര്‍ന്നു നല്‍കിയാണ് വേനല്‍മഴയെത്തിയത്. മഴ കിട്ടിയത് കാര്‍ഷിക മേഖലയ്ക്കും ആശ്വാസമാവുകയാണ്. മഴയ്ക്കുശേഷം വേനലിന്റെ കാഠിന്യം വര്‍ധിച്ചാല്‍ കുടിവെള്ള ലഭ്യത കുറയാനും കാരണമാകുമെന്ന ആശങ്കയുമുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
0 Comments