Breaking...

9/recent/ticker-posts

Header Ads Widget

പൊതു സ്ഥലങ്ങളില്‍ ലഹരി സംഘങ്ങളുടെ അക്രമം വ്യാപകമാകുന്നു



പൊതു സ്ഥലങ്ങളില്‍ ലഹരി സംഘങ്ങളുടെ അക്രമം വ്യാപകമാകുന്നു. പാലാ പഴയ ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച മദ്യലഹരിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ എറ്റുമുട്ടി. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഇവര്‍ മദ്യ ലഹരിയില്‍ ബഹളമുണ്ടാക്കുയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ച്ചയായി പാലാ ടൗണിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും ഇത്തരത്തില്‍ ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവാണ്.

 ഞായറാഴ്ചകളില്‍ ലഹരി സംഘങ്ങള്‍ കൂട്ടത്തോടെയെത്തുന്നതു മൂലം   ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ പോലും ആളുകള്‍ക്ക് ഭയമായി മാറിയിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഇതരസ്ഥാനക്കാര്‍ക്കിടയിലും വര്‍ധിച്ചു വരികയാണ്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ കഞ്ചാവ് വില്പന  സജീവമായി നടക്കുന്നുണ്ട്. കഞ്ചാവു വില്പനയും ലഹരി ഉപയോഗവും തടയാന്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്.

Post a Comment

0 Comments