സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത യുവാവിന് പോലീസ് മര്‍ദ്ദനമേറ്റതായി പരാതി. ഏറ്റുമാനൂര്‍ ശ്രീ നന്ദനം വീട്ടില്‍ എസ്.കെ രാജീവിന്റെ മകന്‍ അഭയ് എസ്. രാജീവിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് ഓള്‍ഡ് MC റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അമിതവേഗയിലെത്തിയ സ്വകാര്യ ബസിനടിയില്‍പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഭയ് രാജീവ് സ്റ്റാന്റിലെത്തി ബസ് ഡ്രൈവറെ ചോദ്യം ചെയ്തു.
ഇതെത്തുടര്‍ന്നാണ് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. സംഭവത്തില്‍ യുവാവിന്റെ പിതാവും കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ SK രാജീവിനെതിരെയും കള്ളക്കേസെടുക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപമുയര്‍ന്നു. 6 വര്‍ഷത്തോളമായി മനോദൗര്‍ബല്യത്തിന് ചികിത്സയില്‍ കഴിയുന്ന അഭയ് രാജീവിനെ മര്‍ദ്ദിച്ചതിനെതിരെ പിതാവ് SKരാജീവ് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന്‍, SC-ST കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച അഭയ് സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ ഏറ്റുമാനൂര്‍ പോലീസ് എത്തിയതും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. പോലീസ് വീടുവളഞ്ഞ് തന്നെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുകയാണ് എന്നു കരുതി പിതാവ് രാജീവ് വീടിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. പരിഭാന്തിക്ക് കാരണമില്ലെന്നും ബൈക്ക് കസ്റ്റഡിയിലെടുക്കുവാര്‍ മാത്രമാണ് എത്തിയതെന്ന് SHO അന്‍സല്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments