Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഉണങ്ങി വീഴാറായി അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ആല്‍മരം വെട്ടി മാറ്റി.



പാലായില്‍ ഉണങ്ങി വീഴാറായി അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ആല്‍മരം വെട്ടി മാറ്റി. പാലാ അമ്പലപ്പുറത്ത് കാവിന്റെ എതിര്‍വശത്ത് മില്‍ക്ക് ബാറിനോട് ചേര്‍ന്ന് നിന്ന കൂറ്റന്‍ ആല്‍മരമാണ്  ഉണങ്ങി വീഴാറായ അവസ്ഥയിലെത്തിയത്. വേനല്‍ മഴയില്‍ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ കാറ്റത്ത് ഒടിഞ്ഞു വീണ് ഗതാഗത തടസം ഉണ്ടാകുകയും ചെയ്തിരുന്നു. മരക്കഷണം ലൈന്‍ കമ്പിയില്‍ കുരുങ്ങി വൈദ്യുതി തടസവുമുണ്ടായി.


 ഈ കാര്യങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ RDO ക്കും നഗരസഭക്കും പരാതി നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ആല്‍മരം മുറിച്ച് മാറ്റാന്‍ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോമിനെ ചുമതലപ്പെടുത്തിയിരുന്നു.  നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്ററിന്റെ നേതൃത്വത്തില്‍  ദേവസം ബോര്‍ഡിന്റെ അംഗീകാരത്തോടെ മരം വെട്ടിമാറ്റാന്‍ അടിയന്തര നടപടി സ്വീകരിച്ചു.
 ചെയര്‍മാന്‍ തോമസ് പീറ്റര്‍, രാജേഷ് പല്ലാട്ട്, നാരായണന്‍കുട്ടി,  ജോസുകുട്ടി പൂവേലി, മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം, മുനിസിപ്പല്‍ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ്,  ബിനു പൗലോസ്, രഞ്ജിത്ത്  , പോലീസ്, ഫയര്‍ഫോഴ്‌സ്, KSEB, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments