Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭാ ചെയര്‍മാനായി തോമസ് പീറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.



പാലാ നഗരസഭാ ചെയര്‍മാനായി LDF കേരള കൊണ്‍ഗ്രസ്  M അംഗം തോമസ് പീറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഷാജു V തുരുത്തന്‍ അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. LDF ലെ മുന്‍ധാരണ പ്രകാരമാണ് തോമസ് പീറ്റര്‍ ചെയര്‍മാനാവുന്നത്. തെരഞ്ഞെടുപ്പില്‍ UDF കേരള കോണ്‍ഗ്രസിലെ ജോസ് എടേട്ടായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ആകെയുള്ള 26 വോട്ടുകളില്‍ 25 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.   

തോമസ് പീറ്റര്‍ 16 വോട്ടുകള്‍ നേടി വിജയിച്ചു. ജോസ്  എടെട്ടിന് 9 വോട്ടുകള്‍ ലഭിച്ചു. LDF ലെ CPI അംഗം സന്ധ്യ വിദേശത്തായതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. പാലാ DEO സത്യപാലന്‍ വരണാധികാരിയായിരുന്നു ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് തോമസ് പീറ്റര്‍ ചെയര്‍മാനായി സത്യപ്രതിജ്ഞ ചെയ്തു . പാലാ നഗരസഭയിലെ മൂന്നാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന തോമസ് പീറ്റര്‍ ഇത് രണ്ടാം തവണയാണ് കൗണ്‍സിലറാകുന്നത്. സത്യപ്രതിജ്ഞയെ തുടര്‍ന്ന് കൗണ്‍സിലംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളുടെയും സംഘടന കളുടെയും പ്രതിനിധികളും പുതിയ ചെയര്‍മാനെ അനുമോദിച്ചു.

Post a Comment

0 Comments