Breaking...

9/recent/ticker-posts

Header Ads Widget

ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി



സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ സമ്മേളനം നടത്തി. ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ബദല്‍ സംവിധാനം എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ചുകൊണ്ടായിരുന്നു സമ്മേളനം ആരംഭിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സുരേഷ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ സ്വന്തം ജീവന്‍ പണയം വച്ച് മാതൃകാപരമായി സേവനം നടത്തിയ ആശാ വര്‍ക്കര്‍മാരുടെ സമരം സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഒത്തു തീര്‍പ്പാക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് ആവശ്യപ്പെട്ടു. 

പി.എസ്.സി മെമ്പര്‍മാര്‍ക്ക് ലക്ഷങ്ങള്‍  കൊടുക്കുമ്പോഴും അടിസ്ഥാന വര്‍ഗ്ഗത്തെ അവഗണിക്കുന്ന ഗവണ്‍മെന്റ് നയം അപലപനീയമാണെന്ന് സുരേഷ് പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കിരണ്‍ മാത്യു അരീക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി , ആല്‍ബിന്‍ ഇടമനശ്ശേരി, സാബു അബ്രഹാം, തോമസ് ആര്‍.വി ജോസ്, പ്രിന്‍സ് തയ്യില്‍,  ഷോജി ഗോപി,ബിജോയി എബ്രഹാം,തോമസുകുട്ടി നെച്ചിക്കാട്ട് , ആനി ബിജോയി,ജോസഫ് പുളിക്കന്‍, മായ രാഹുല്‍,ലീലാമ്മ ഇലവുങ്കല്‍ , വക്കച്ചന്‍ മേനാംപറമ്പില്‍, ജേക്കബ്ബ് അല്‍ഫോന്‍സ് ദാസ് ,ബിനു അറയ്ക്കല്‍,മനോജ് വള്ളിച്ചിറ, മാത്യു കണ്ടത്തിപ്പറമ്പില്‍ ,ജോസ് പൈകട,ജോസ് പനയ്ക്കച്ചാലി ഗോകുല്‍ ജഗന്നിവാസ്,,   ജോബിഷ്,തോമാച്ചന്‍ പുളിന്താനം, ബിജോയി തെക്കേല്‍, അലക്‌സ് ചാരംതൊട്ടയില്‍, ജോയി മഠം, സജോ വട്ടക്കുന്നേല്‍, ജോയിച്ചന്‍  പൊട്ടങ്കുളം,അപ്പച്ചന്‍ പാതിപുരയിടം, ടെന്‍സന്‍ വലിയ കാപ്പില്‍,വേണു ചാമക്കാല, റെജി നെല്ലിയാനി, ബാബു മുളമൂട്ടില്‍  എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments