അയര്‍ക്കുന്നത്ത് കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മയക്കുമരുന്ന് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടയിലാണ രണ്ടു പേര്‍ പിടിയിലായത്.
അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ പുല്ലുവേലി മനപ്പാട്ടമുറി വിശാഖ് (24) അമയന്നൂര്‍ പുളിയന്‍മാക്കല്‍ രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റില്‍ ആയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അയര്‍ക്കുന്നം പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് ജോസ്,സബ് ഇന്‍സ്പെക്ടര്‍ സജു റ്റി. ലൂക്കോസ്, എസ്.സി.പി.ഒ. സരുണ്‍ രാജ്, ജിജോ തോമസ്, ജിജോ ജോണ്‍, സി.പി.ഒ. മാരായ ബിനു, ഗോപന്‍, ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments