Breaking...

9/recent/ticker-posts

Header Ads Widget

ഒന്നര വര്‍ഷക്കാലം മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായി അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ് തോമസ് മാളിയേക്കല്‍



ഒന്നര വര്‍ഷക്കാലം മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായി കിടങ്ങൂര്‍ പഞ്ചായത്തില്‍ അവിശ്വാസത്തിലൂടെ പുറത്തായ പ്രസിഡന്റ് തോമസ് മാളിയേക്കല്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ഭരണ സമിതി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു നിന്നതായും തോമസ് മാളിയേക്കല്‍ പറഞ്ഞു. തങ്ങളുടേതല്ലാത്ത കാരണങ്ങളാലാണ് ചില പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത് . എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടതുപക്ഷം  ആരോപണങ്ങളുവര്‍ത്തിക്കുകയായിരുന്നു.. 

 KG വിജയന്‍ LDFനനുകൂലമായ നിലപാടാണ് പലപ്പോഴും സ്വീകരിച്ചിരുന്നത്. പ്രതികൂലമായ സാഹചര്യങ്ങളുണ്ടായിട്ടും എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടു പോവാനാണ് ശ്രമിച്ചത്. ഈ ഭരണ സമിതിയുടെ കാലയളവില്‍ മികച്ച രീതിയില്‍ ഭരണം മുന്നോട്ടു കൊണ്ടു പോവാന്‍ സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് സ്ഥാനത്തു നിന്നും മാറുന്നത്. മാര്‍ച്ച് 31 ന് നിരവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടേണ്ടതുള്ളപ്പോള്‍  ഭരണപരമായ പ്രശ്‌നങ്ങള്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും തോമസ് മാളിയേക്കല്‍ പറഞ്ഞു.

Post a Comment

0 Comments