അതിരമ്പുഴ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ ആശ വര്‍ക്കേഴ്‌സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആശാവര്‍ക്കര്‍മാരുടെ അടിസ്ഥാന ദിവസ വേതനം, 700 രൂപ ആക്കുക, റിട്ടയര്‍മെന്റ് അനുകൂലമായി അഞ്ചു ലക്ഷം രൂപ അനുവദിക്കുക, അംഗനവാടി ജീവനക്കാരുടെ ശമ്പളവും മറ്റ് അനൂകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണയും യോഗവും നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കര ക്കുഴി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി യോഗം ഉത്ഘാടനം ചെയ്തു.
കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി യോഗം ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പോന്നാറ്റില്‍, കെ.ജി. ഹരിദാസ്, ടി. എസ്. അന്‍സാരി, പി.വി.മൈക്കിള്‍, ഹരിപ്രകാശ് മാന്നാനം,ജോജോ ആട്ടയില്‍, റോയി കല്ലുങ്കല്‍, ടോം പണ്ടാരക്കളം, ബിജു വലിയമല, ജോസഫ് എട്ടുകാട്ടി ല്‍, ടോമി മണ്ഡപത്തില്‍, മത്തായി കുഞ്ഞ് ഗോപന്‍തൃക്കേല്‍, തങ്കമ്മ ലൂക്കോസ് സൗമ്യാ വാസുദേവന്‍, രാജന്‍ ചൂരക്കുളം, ഒലഹന്നാന്‍ വര്‍ഗ്ഗീസ്, ഓമന സജി, ജോജോ പുന്നക്കാപള്ളി, ജോര്‍ജ് പുളിങ്കാല, ബെന്നി പാറയില്‍, ഷൈനി ബിജു, ബാബു മുകുളകുന്നേല്‍, റോസ്്‌ലി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments