കട്ടച്ചിറ കൊട്ടാരം ദേവീക്ഷേത്ര കമ്മിറ്റിയുടെയും വിശ്വഹിന്ദു പരിഷത്ത് ഏറ്റുമാനൂര്‍ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും നേത്രദാന സമ്മതപത്ര സമര്‍പ്പണവും സംഘടിപ്പിച്ചു.കൊച്ചി അമൃത ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നേത്ര വിഭാഗവുമായി സഹകരിച്ചാണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ക്ഷേത്ര മേല്‍ശാന്തി വേണു മനോജ് ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
കേരള സ്റ്റേറ്റ് ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് പ്രസിഡണ്ട് ഇ.എസ് ബിജു, മുനിസിപ്പല്‍ കൗണ്‍സിലര്‍ ത്രേസ്യ മാത്യു വാക്കത്തുമാലില്‍, വിശ്വഹിന്ദു പരിഷത്ത് വൈക്കം ഡിസ്ട്രിക്ട് ഭാരവാഹികളായ ജെ. ജയകുമാര്‍, കെ.ആര്‍ ഉണ്ണികൃഷ്ണന്‍, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വേണുക്കുട്ടന്‍ നായര്‍, ഇടപ്പള്ളി മഠം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍ വിജയന്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ പി.എന്‍ രാധാകൃഷ്ണന്‍ പുത്തേട്ട്, മധുസൂദനന്‍ നായര്‍ കളപ്പുരയില്‍, സുകുമാരന്‍ നായര്‍ കളപ്പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദദ്ധ ഡോക്ടര്‍മാര്‍ നേത്ര പരിശോധന നടത്തി ആവശ്യമുള്ളവര്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കും.
0 Comments