Breaking...

9/recent/ticker-posts

Header Ads Widget

അഞ്ച് പേര്‍ക്ക് ജീവന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ ആല്‍വിന്‍ ജിമ്മിക്ക് കണ്ണീരോടെ ബന്ധുക്കള്‍ യാത്രാമൊഴിയേകി.



അഞ്ച് പേര്‍ക്ക്  ജീവന്റെ  വെളിച്ചം  പകര്‍ന്ന് നല്‍കി ആല്‍വിന്‍ ജിമ്മിക്ക് കണ്ണീരോടെ ബന്ധുക്കള്‍ യാത്രാമൊഴിയേകി. കുറവിലങ്ങാട് ദേവമാതാ കോളേജിലെ  ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ ആല്‍വിന്‍  ജിമ്മി  വാഹനാപകടത്തിലാണ് മരണമടഞ്ഞത്. ഉദയംപേരൂര്‍ കല്ലുപറമ്പില്‍ ജിമ്മിച്ചന്റെയും ധന്യയുടേയും മകനാണ് 20 കാരനായ ആല്‍വിന്‍. മാര്‍ച്ച് 23 ന്  കുര്യനാട്ടുള്ള ബന്ധു വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടയിലാണ്  വാഹനാപകടമുണ്ടായത്. 

അപകടം  നടന്നയുടനെ അടുത്തുള്ള  മോനിപ്പള്ളിയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
അതീവ  ഗുരുതരാവസ്ഥയിലായിരുന്ന ആല്‍വിനെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു   തലക്ക് ഏറ്റ  ആഴത്തിലുള്ള മുറിവ് കാരണം അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി  വെന്റിലേറ്ററില്‍   പ്രവേശിപ്പിക്കുകയായിരുന്നു.  കാരിത്താസില്‍ DECOMPRESSVE CRANIECTOMY  എന്ന ഹെഡ് സര്‍ജറിക്ക്, ശേഷവും   ആല്‍വിന്റെ  നില ഗുരുതരമായി തന്നെ തുടര്‍ന്നു. ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള എല്ലാ സാധ്യതകളും  അവസാനിച്ചന്ന്  തിരിച്ചറിഞ്ഞ  ആല്‍വിന്റെ മാതാപിതാക്കള്‍   വേദനയോടെയെങ്കിലും അവയവദാനത്തിനുള്ള സമ്മതം നല്‍ക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മെഡിക്കല്‍  ഓഫീസറെ വിവരം  അറിയിക്കുകയും  EMPANELLED CERTIFICATION വിദഗ്ധരായ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍  മസ്തിഷ്‌ക മരണം സ്ഥിതീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ആല്‍വിന്റെ ലിവര്‍ , ഇരു കോര്‍ണിയകള്‍,  പാന്‍ക്രിയാസ് , വൃക്കകള്‍ എന്നിവ മറ്റ് അടിയന്തര ചികിത്സാ ആവശ്യമുള്ള രോഗികള്‍ക്കായി ദാനം ചെയ്യുകയായിരുന്നു . ആല്‍വിന്റെ വൃക്കകളിലൊന്നും , കോര്‍ണിയ എന്നിവ കോട്ടയം ജിഎംസി ഹോസ്പിറ്റലിലേക്കും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത  ഹോസ്പിറ്റലിലേക്കും ലിവര്‍ ലേക് ഷോര്‍ ഹോസ്പിറ്റലിലേക്കും കൊണ്ടു പോയി.  അര്‍ഹരായ രോഗികള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്ത് ആല്‍വിന്റെ ഓര്‍മ്മ നിലനിറുത്തുകയായിരുന്നു രക്ഷിതാക്കള്‍.

Post a Comment

0 Comments