പ്രമുഖ ജാപ്പനീസ് ഭാഷാ പരിശീലന സ്ഥാപനമായ ഐടോക്കിയോ ലാംഗ്വേജ് അക്കാദമിയുടെ കേരള ബ്രാഞ്ച് ഏറ്റുമാനൂര്‍ എസ്എംഎസ് കോളേജില്‍ ആരംഭിക്കുന്നു. വെള്ളിയാഴ്ച മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഏറ്റുമാനൂര്‍ എസ്എംഎസ് കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജപ്പാനിലെ ജനസംഖ്യയിലുണ്ടായ കുറവ് മൂലം, വൈദഗ്ധ്യമുള്ള വിദേശ പ്രൊഫഷണലുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, പ്രത്യേകിച്ച് ഐടി. എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, സാങ്കേതിക മേഖലകളില്‍ അവസരം ലഭ്യമാകുന്നത്. ജപ്പാനിലെ തൊഴിലവസരങ്ങള്‍ സ്വായത്തമാക്കുന്നതിന് അവസരമൊരുക്കിയാണ് ഐടോക്കിയോ അക്കാദമിയുടെ കേരള ബ്രാഞ്ച് ഏറ്റുമാനൂര്‍ എസ്എംഎസ് കോളേജില്‍ ആരംഭിക്കുന്നത്.. ഉദ്ഘാടന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, അധ്യക്ഷത വഹിക്കും. സിഇഒ & ഡയറക്ടര്‍ പളനിസ്വാമി ഐ ടോക്കിയോ അക്കാദമി, കോയമ്പത്തൂര്‍, ജപ്പാന്‍ പ്രതിനിധികളായ കെയ്ജി കികുചി, എം.ഡി ടെക്‌നോസ്‌മൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കൊകി അസറ്റോ, ജാപ്പനീസ് ട്രൈനെര്‍, കേരള ബ്രാഞ്ച് ഡയറക്ടര്‍ ഡോ. സൂര്യ രഞ്ജിത്ത് എന്നിവര്‍ സന്നിഹിതരായിരിക്കും.
0 Comments