മൂന്നിലവ് കടവുപുഴ പാലം വിഷയത്തില്‍ ഇപ്പോള്‍ എംഎല്‍എയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്നവര്‍ തരംതാണ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്കും മുന്‍ പ്രസിഡന്റ് പി.എല്‍ ജോസഫും പറഞ്ഞു.
മാണി C കാപ്പന്‍ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4.30 കോടിക്ക് ഭരണാനുമതി നല്‍കാതിരുന്നത് സര്‍ക്കാരാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ എല്ലാ ബഡ്ജറ്റുകളിലും തുക വകയിരുത്തുന്നതിന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുളളതും ഉപധനാഭ്യര്‍ത്ഥനകളില്‍ കടവുപുഴ പാലത്തിന്റെ കാര്യം പ്രത്യേകം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നിരിക്കെ കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം വ്യാജ പ്രചരണം നടത്തുകയാണ്. യഥാര്‍ത്ഥ്യം ഇതായിരിക്കെ എല്‍ഡിഎഫും ബിജെപിയും സഹോദരങ്ങളെപ്പോലെ എംഎല്‍എയേയും പഞ്ചായത്ത് ഭരണസമിതിയേയും കുറ്റപ്പെടുത്തുന്നത് ആത്മഹത്യാപരമാണ് എന്നും പ്രസിഡന്റ്പറഞ്ഞു.
0 Comments