Breaking...

9/recent/ticker-posts

Header Ads Widget

സെമിനാറും സര്‍ഗോത്സവ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും




മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും സര്‍ഗോത്സവ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. മതേതരത്വം വര്‍ഗീയത എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ സെമിനാര്‍ കവിയും ഗ്രന്ഥകര്‍ത്താവും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം  ചെയ്തു. കേരളത്തില്‍ പ്രായോഗിക മതേതരത്വം നടപ്പിലാക്കിയത് പൊതു വിദ്യാലയങ്ങളാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീല കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.പൊതു വിദ്യാലയങ്ങളില്‍ ജാതിയോ മതമോ നോക്കാതെ  സമഭാവനയോടെ പഠിച്ചു വളര്‍ന്നവരാണ് പ്രായോഗിക മതേതരത്തിന്റെ ഉടമകളെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. 

നാരായണ ഗുരുവും,അയ്യങ്കാളിയും,ചട്ടമ്പി സ്വാമികളും,വാഗ്ഫടാനന്ദയും ഒക്കെ നടത്തിയ നവോത്ഥാന മുന്നേറ്റമാണ് ഇന്നത്തെ കേരളം രൂപപ്പെടുത്തിയത്. കേരളത്തില്‍ ലൈബ്രറി പ്രസ്ഥാനം നവോത്ഥാന രംഗത്ത് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയി ഫ്രാന്‍സിസ് സ്വാഗതം ആശംസിച്ചു. സര്‍ഗ്ഗോത്സവം 2024 ല്‍ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ലൈബ്രറിക്കുള്ള വി.കെ കുമാര കൈമള്‍ എവര്‍ റോളിങ് ട്രോഫി വ്യക്തിഗത വിജയികള്‍ക്കുള്ള ഇ.എം തോമസ് ഈറ്റത്തോട്ട് സ്മാരക ട്രോഫിയും വായന മത്സര വിജയികള്‍ക്കുള്ള പുസ്തക വിതരണവും പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. അഖില കേരള വായന മത്സര വിജയികള്‍ക്കുള്ള പുസ്തക വിതരണവും,വയനാട് ദുരന്ത ബാധിതര്‍ക്കുള്ള സംഭാവന നല്‍കിയ മീനച്ചില്‍ പബ്ലിക് ലൈബ്രറിക്കുള്ള പുരസ്‌കാര വിതരണവും ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് നിര്‍വഹിച്ചു.കെ.എസ് രാജൂ,അഡ്വ സണ്ണി ഡേവിഡ്,ജോണ്‍സണ്‍ പുളിക്കല്‍,കെ.ആര്‍ പ്രഭാകരന്‍ പിള്ള,ലീന ജോര്‍ജ്,കെ.ആര്‍ മോഹനന്‍,കെ.ജെ ജോണ്‍,അഡ്വ ഗോപികൃഷ്ണ,സി.കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments