ലോക ഒപ്‌ടോമെട്രി ദിനാചരണത്തോടനുബന്ധിച്ച് ഏറ്റുമാനൂര്‍ മന്നത്തൂര്‍ അംഗന്‍വാടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഴ്ച നിങ്ങളുടെത് എന്നാല്‍ അതിന്റെ സുരക്ഷിതത്വം ഞങ്ങളുടെ ഉത്തരവാദിത്വം എന്ന സന്ദേശത്തോടെ ഏറ്റുമാനൂര്‍ മാഞ്ചസ്റ്റര്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം വാസന്‍ ഐ കെയര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.
നഗരസഭ കൗണ്‍സിലര്‍ പി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്റര്‍ പാര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ ഹില്‍ഡാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ പിആര്‍ഓ ആല്‍ബി സിറിയക് മുഖ്യപ്രഭാഷണം നടത്തി. ഒപ്‌റ്റോമെട്രി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സിനിറ്റ സാന്‍ഡി ഒപ്‌റ്റോമെട്രി ദിനസന്ദേശംനല്‍കി.
0 Comments