നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ നൂറു ടണ്‍ സംഭരണശേഷിയുള്ള ഫ്രീസര്‍ യൂണിറ്റിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണിയില്‍ എത്തിച്ചാല്‍ കാര്‍ഷിക രംഗത്തെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. മാണി സി.കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള സര്‍ട്ടിഫിക്കറ്റ് ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രകാശനം ചെയ്തു. പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ മത്തച്ചന്‍ ഉറുമ്പുകാട്ട്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു കുറുപ്പ്, ജില്ല പഞ്ചാ യത്തംഗം രാജേഷ് വാളിപ്ലാക്കല്‍, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് വി.ജി.സോമന്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments