കുറവിലങ്ങാട് പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നിറയുന്നതില്‍ പ്രതിഷേധമുയരുന്നു. മാലിന്യപ്രശ്‌നം പരിഹരിയ്ക്കാന്‍ നടപടി വേണമെന്നും ആവശ്യം ഉയരുന്നു. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള മത്സ്യ മാര്‍ക്കറ്റിലും വലിയ തോട്ടിലും മാലിന്യം നിറയുന്നുതും സാമൂഹ്യവിരുദ്ധര്‍ പുറന്തള്ളുന്നതും പൊതുജനാരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയായി മാറുകയാണ്. മത്സ്യ മാര്‍ക്കറ്റിലും പരിസരപ്രദേശത്തും മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യം അടിഞ്ഞുകൂടുന്നതും ഒഴിവാക്കുന്നതിനുള്ള പഞ്ചായത്ത് നടപടികളും വൈകുകയാണ് .
ഗ്രാമ ഹൃദയത്തിലൂടെ കടന്നുപോകുന്ന വലിയതോടു നിറയെ മാലിന്യം അടിഞ്ഞുകൂടിയതും പ്രവേശത്തെ ശുദ്ധജലസ്രോതസ്സുകള്‍ മലിനമാകുവാന്‍ കാരണമായിട്ടുണ്ട്. ആരുടെയും ശ്രദ്ധ കടന്നെത്താത്ത സ്ഥലത്ത് വലിയ പ്ലാസ്റ്റിക് കാരി ബാഗുകളിലാക്കി മാലിന്യം പുറന്തള്ളിയിരിക്കുകയാണ്. കുറവിലങ്ങാട് ബസ് സ്റ്റേഷനോട് ചേര്‍ന്നുള്ള മത്സ്യ മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചു വരുന്നതായും ഡ്രെയ്‌നേജ് സംവിധാനം സുഗമമാക്കുവാന്‍ ഓട നിര്‍മ്മാണം നടന്നുവരികയാണെന്നും വലിയ തോട്ടില്‍ മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി പറഞ്ഞു.
0 Comments