അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്കായി സഹായ ഉപകരണങ്ങളും ശ്രവണ സഹായികളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കളം വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്കാണ് 5 ലക്ഷത്തില്‍ പരം രൂപയുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
ഭിന്നശേഷി കലോത്സവത്തില്‍ സംസ്ഥാനതലത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച കോട്ടയ്ക്കുപുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന സുധീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി നിസി ജോണ്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഞ്ജു ബി നായര്‍, അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ പ്രശാന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments