എസ്.എച്ച് മൗണ്ടില്‍ മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റു ചികിത്സയിലായിരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ കാരിത്താസ് ആശുപത്രി ആദരിച്ചു. കാരിത്താസ് ഹോസ്പിറ്റലില്‍ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ഡോ. ബിനു കുന്നത്ത് സുനു ഗോപിയെ ആദരിച്ചത്. സമൂഹത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പ്രവര്‍ത്തിച്ച സുനു ഗോപിയുടെ ധൈര്യവും പ്രതിബദ്ധതയും മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
0 Comments