ആണ്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച് വിളംബര രഥഘോഷയാത്ര ഞായറാഴ്ച നടക്കും. സമീപ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ധ്വജപ്രതിഷ്ഠാ സമിതി സംഘടിപ്പിക്കുന്ന വിളംബര രഥഘോഷയാത്ര ഞായറാഴ്ച രാവിലെ ഏഴിന് ക്ഷേത്രത്തില്‍നിന്നാരംഭിക്കും. നിരവധി ബൈക്കുകളും കാറുകളും രഥ ഘോഷയാത്രയ്ക്ക് അകമ്പടിയാകും.
വിവിധ ക്ഷേത്രങ്ങളിലെത്തുന്ന ഘോഷയാത്രയ്ക്ക് അതത് ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കും. രാവിലെ 7 ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര മുപ്പതോളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം വെകീട്ട് ഏഴരയോടെ ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തി സമാപിക്കും. ഘോഷയാത്രയ്ക്കൊപ്പം കലവറനിറയ്ക്കലിനുള്ള ദ്രവ്യങ്ങളും സമാഹരിക്കുമെന്ന് ധ്വജപ്രതിഷ്ഠാ സമിതി ഭാരവാഹികള്‍ അറിയിച്ചു.
0 Comments