വേനല്‍ക്കാലത്തും നിറയെ പൂക്കളുമായി വര്‍ണഭംഗിയോടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബോഗയിന്‍ വില്ലകള്‍ കൗതുക കാഴ്ചയാവുകയാണ്. വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും പന്തലിച്ച ബോഗയിന്‍ വില്ലകള്‍ വേനലില്‍ ഉണങ്ങിക്കരിഞ്ഞ ചെടികള്‍ക്കിടയില്‍ വര്‍ണവസന്തം വിരിയിക്കുകയാണ്. ളാലംപഴയ പള്ളിക്ക് സമീപമുള്ള അഡ്വക്കേറ്റ് സന്തോഷ് മണര്‍കാടിന്റെ വീടിന്റെ മുന്‍പിലെ ബൊഗേന്‍ വില്ലയില്‍ വെള്ള പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കണ്ണിന് കുളിര്‍മയേകുന്നകാഴ്ചയാണ്.
0 Comments