കഞ്ചാവ് പ്രതിയെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് ആദരം. ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ സുനു ഗോപിയെ സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് വീട്ടിലെത്തി സന്ദര്‍ശിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തത്. സിപിഎം ജില്ലാ കമ്മറ്റിയംഗം ഇ എസ് ബിജു, ലോക്കല്‍ കമ്മറ്റിയംഗം കെകെ ബാബു, ശ്രീഭദ്രകാളീ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.കെ വിനോദ്, എസ്എന്‍ഡിപി യോഗം കട്ടച്ചിറ ശാഖാ വൈസ് പ്രസിഡന്റ് സനീഷ് തുമ്പേമഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments