കത്തുന്ന വേനലിലും പൂത്തുലഞ്ഞ കണിക്കൊന്നകളും ബോഗയിന്‍ വില്ലകളും കാഴ്ചയുടെ വസന്തം വിരിയിക്കുന്നു. വേനല്‍ചൂട് ക്രമാതീതമായി ഉയരുകയും ജല ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കടുത്ത വേനല്‍ചൂടിനെ പ്രതിരോധിച്ച് പ്രകൃതി വസന്തത്തിന്റെ സുന്ദരകാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും പൂത്തുലഞ്ഞു തുടങ്ങി. വര്‍ണ്ണരാജികള്‍ വിരിയിച്ച് വിവിധയിനം ബോഗയിന്‍ വില്ലകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കണ്ണിന് കുളിര്‍മയേകുകയാണ്. ഏറ്റുമാനൂര്‍ കോടതിപ്പടിക്കു സമീപമാണ് വേനല്‍ക്കാലത്ത് പൂക്കളുടെ ദൃശ്യഭംഗി കാണാന്‍കഴിയുന്നത്.
0 Comments