Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം ശ്രീധരി ജംഗ്ഷന്‍ സൗന്ദര്യ വത്കരണ പരിപാടിക്ക് തുടക്കമായി.



മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുറിച്ചിത്താനം ശ്രീധരി ജംഗ്ഷന്‍ സൗന്ദര്യ വത്കരണ പരിപാടിക്ക് തുടക്കമായി.
 എച്ച്.ഡി.എഫ്.സി ബാങ്ക് കുറിച്ചിത്താനം ശാഖയുടെ സഹകരണത്തോടെയാണ് ശ്രീധരി ജംഗ്ഷന്‍ സൗന്ദര്യവത്കരണം നടത്തിയത്.. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എച്ച്.ഡി.എഫ്.സി ബാങ്ക് മാനേജര്‍ ബിജു ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, സിറിയക് മാത്യു, മെമ്പര്‍മാരായ സന്തോഷ്‌കുമാര്‍ എം.എന്‍, ജോസഫ് ജോസഫ്, ലിസി ജോയി, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, ബോര്‍ഡ് മെമ്പര്‍ ഷൈജു പി മാത്യു, ജയന്‍ കുറിച്ചിത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്ന ചെടികളുടെ പരിപാലനം വ്യാപാരി വ്യവസായി അംഗങ്ങളും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് നടത്തും.



Post a Comment

0 Comments