ഏഴരപ്പൊന്നാന പുറത്തെഴുന്നള്ളുന്ന ഏറ്റുമാനൂരപ്പന്റെ തിരുവുത്സവാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജനസാഗരമാണ് ഏറ്റുമാനൂരിലേക്ക് ഒഴുകിയെത്തിയത്. പത്തുനാള്‍ നീണ്ട ഉത്സവാഘോഷങ്ങള്‍ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ വാദ്യകുലപതികളും ഗജശ്രേഷ്ഠരും പ്രഗത്ഭ കലാകാരന്മാരും ആഘോഷങ്ങളില്‍ വിസ്മയക്കാഴ്ചകളൊരുക്കി. അഘോരമൂര്‍ത്തിയും അഭീഷ്ട വരദായകനുമായ ഏറ്റുമാനൂരപ്പന്റെ പെരുമയും പ്രൗഡിയും നിറഞ്ഞ തിരുവുത്സവാഘോഷങ്ങളാണ് സമാപിച്ചത്.
0 Comments