ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്ഷയരോഗം പാടെ തുടച്ചുനീക്കാം എന്നും, ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്നുമുള്ള സന്ദേശവുമായി സംഘടിപ്പിച്ച ക്യാമ്പയിന്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു.
അതിരമ്പുഴ അല്‍ഫോന്‍സാ ഹാളില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് തോമസ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനില്‍കുമാര്‍ ലോക ക്ഷയരോഗ ദിന സന്ദേശം നല്‍കി. ഡോക്ടര്‍ ജെബിന്‍ ജോസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കാളിദാസന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീന മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ പരിപാടി അവതരിപ്പിച്ചു.
0 Comments