കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരോടുള്ള കെഎസ്ഇബിയുടെ സമീപനത്തിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വൈദ്യുതി പോസ്റ്റ് വാടകയിലുള്‍പ്പെടെ കേബിള്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട കെഎസ്ഇബി നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാലാ വൈദ്യുതി ഓഫീസിനു മുന്നിലേക്ക് അസോസിയഷന്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കുരിശുപള്ളി ജംഗഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരോടുള്ള സമീപനം കെഎസ്ഇബി മാറ്റിയില്ലെങ്കില്‍ വലിയ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സിഒഎ ജില്ലാ പ്രസിഡന്റ് ഒ.വി വര്‍ഗീസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സിഒഎ ജില്ലാ സെക്രട്ടറി ബി റെജി സ്വാഗതം ആശംസിച്ചു. ഐഎന്‍ടിയുസി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍, കെടിയുസി സംസ്ഥാന പ്രസിഡന്റ് ജോസുകുട്ടി പൂവേലി, ബിഎംഎസ് പാലാ മേഖല പ്രസിഡന്റ് ജോസ് ജോര്‍ജ്ജ്, സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിജുകുമാര്‍ കെ.ബി, ദൃശ്യാ ചാനല്‍ എം.ഡി മുഹമ്മദ് നവാസ്, സിഡ്‌കോ ഡയറക്ടര്‍ ബിനു വി കല്ലേപ്പള്ളി, സിഒഎ ജില്ല ട്രഷറര്‍ അനീഷ് എന്‍. എന്നിവര്‍ സംസാരിച്ചു.
0 Comments