Breaking...

9/recent/ticker-posts

Header Ads Widget

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.



മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലിസിക്കുട്ടി മാത്യു, വാര്‍ഡ് കൗണ്‍സലര്‍ ലീന സണ്ണി, ക്ലീന്‍ സിറ്റി മാനേജര്‍ അറ്റ്‌ലി P ജോണ്‍, HI മാരായ അനീഷ് സി.ജി, ബിനു പൗലോസ്, രഞ്ജിത് ചന്ദ്രന്‍, ശ്രീലിനി, സോണി ബാബു, മഞ്ജുത മോഹന്‍, റിസോഴ്‌സ് പേഴ്‌സന്‍ ഡോ ഗീത ദേവി, ശ്രുതി S നായര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭയുടെ വിവിധ വാര്‍ഡുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. വിവിധ വാര്‍ഡുകളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്.



Post a Comment

0 Comments