ലഹരിയ്ക്കടിമയാകാതിരിക്കാന്‍ രക്തദായകരാകൂ എന്ന സന്ദേശവുമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിന്‍ പാലാ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു.ജില്ലാ ജനമൈത്രി പോലീസിന്റെയും നാര്‍ക്കോട്ടിക് സെല്ലിന്റെയും, പാലാ ബ്ലഡ് ഫോറത്തിന്റയും, പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്യാമ്പയിനോടനുബന്ധിച്ചു നടന്ന മെഗാ രക്തദാന ക്യാമ്പില്‍ നൂറുപേര്‍ രക്തദാനം നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ മോണ്‍ ഡോ.ജോസഫ് തടത്തില്‍ അധ്യക്ഷനായിരുന്നു. കോളേജ് ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. ജയിംസ് ജോണ്‍ മംഗലത്ത് മുഖ്യപ്രഭാഷണവും, പാലാ ഡിവൈഎസ്പി യും പാലാ ബ്ലഡ് ഫോറം ചെയര്‍മാനുമായ കെ സദന്‍ വിഷയാവതരണവും നടത്തി.
പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. വി.പി ദേവസ്യാ , ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് പുരയിടത്തില്‍, ബര്‍സാര്‍ ഫാ. ജോണ്‍ മറ്റമുണ്ടയില്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആന്റോ മാനുവല്‍, ജസ്റ്റിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടകന്‍ ഡിവൈഎസ്പി സാജു വര്‍ഗീസ്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോസഫ് പുരയിടത്തില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആന്റോ മാനുവല്‍ എന്നിവരുടെ രക്തദാനത്തോടുകൂടി ആരംഭിച്ച മെഗാ രക്തദാന ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം ചെയ്തു. മിക്ക വിദ്യാര്‍ത്ഥികളുടെയും ആദ്യ രക്തദാനം കൂടിയായിരുന്നു. വിദ്യാര്‍ത്ഥികളെ കൂടാതെ അദ്ധ്യാപകരും സ്റ്റാഫുകളും ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു . മാര്‍ സ്‌ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ ജയ്‌സണ്‍ പ്ലാക്കണ്ണി, ബൈജു കൊല്ലംപറമ്പില്‍, സജി വട്ടക്കാനാല്‍ , ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ വിനിറ്റാ സിബി, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ അലിന ക്ലാര വര്‍ഗീസ്, റ്റിലു ഷാജു, വിഷ്ണു സി.ബി , യു.ആര്‍ ഹരികേഷ് , റുദ്രസേനാ കോര്‍ഡിനേറ്റര്‍മാരായ ഹരിത എസ്, ഏബല്‍ ജി രാജ്, ക്രിസ്റ്റോ ദേവസ്യാ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മിഥുന എസ് നായര്‍,അലീന്‍ എല്‍സ ജോസ് എന്നിവര്‍ ക്യാമ്പിനും പ്രോഗ്രാമിനും നേതൃത്വം നല്‍കി.
0 Comments