Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ പ്രതിരോധ സദസ്



കത്തോലിക്കാ കോണ്‍ഗ്രസ് കളത്തൂക്കടവ് സെന്റ്.ജോണ്‍ മരിയ വിയാനി ഇടവകയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സദസ് നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി ഉപയോഗം വ്യാപകമായത് കൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് മയക്കുമരുന്ന് മരണമാണ് എന്ന സന്ദേശം ഉയര്‍ത്തി കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിരോധ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തില്‍ ന്റെ അധ്യക്ഷതയില്‍ ഇടവക വികാരി റവ.ഫാ. തോമസ് ബ്രാഹ്‌മണവേലില്‍ നിര്‍വഹിച്ചു.



Post a Comment

0 Comments