Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ വന്‍ ലഹരി മരുന്നു വേട്ട.



പാലായില്‍ വന്‍ ലഹരി മരുന്നു വേട്ട. പാലാ ഉള്ളനാട് ഭാഗത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്തുവരുന്ന മെഫന്‍ടെര്‍മൈന്‍ സള്‍ഫേറ്റ് ശേഖരം പിടികൂടി. ഉള്ളനാട് സ്വദേശി ചിറക്കല്‍ ജിതിന്‍ ആണ് പിടിയിലായത്. കാന്‍സര്‍ രോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇഞ്ചക്ഷന്‍ ആയ മെഫന്‍ടെര്‍മിന്‍ സള്‍ഫേറ്റ് ഇന്‍ജക്ഷന്റെ 300 പായ്ക്കറ്റുമായാണ്  പ്രതിയെ പിടികൂടിയത്. കൊറിയര്‍ സ്ഥാപനം വഴി ഓര്‍ഡര്‍ ചെയ്താണ് മരുന്ന്വരുത്തിയത്. കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ക്ക് ബദലായി ഞരമ്പുകളില്‍ ഇഞ്ചക്ട് ചെയ്താണ് ഇത് ഉപയോഗിക്കുന്നത്. 


പാലാ എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വ്യാപകമായി ലഹരിക്കായി ഇത് ഉപയോഗിച്ച് വരുന്നതായി എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്‌സൈസ് റെയ്ഞ്ച് ടീം നടത്തിയ അന്വേഷണത്തിലാണ് ഉള്ളനാട് സ്വദേശിയായ കണ്ണന്‍ എന്ന ജിതിന്‍ ജോസ് എന്നയാളാണ് ഇതിന്റെ  വിതരണം നടത്തുന്നത് എന്ന് കണ്ടെത്തിയത്. ഹൃദയ ശസ്ത്രക്രിയ  സമയത്ത് ബ്ലഡ് പ്രഷര്‍ താഴ്ന്നു പോകാതിരിക്കാന്‍ നല്‍കുന്ന മരുന്നാണ്  വ്യാപകമായി ദുരുപയോഗം ചെയ്തുവരുന്നത്.140 രൂപയ്ക്ക് വരുന്ന മെഫന്‍ടെര്‍മൈന്‍ 500 രൂപ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്. ഞരമ്പുകളില്‍ ഇഞ്ചക്ട് ചെയ്യുന്നതിനാല്‍ എയ്ഡ്‌സ് അടക്കമുള്ള മാരക രോഗങ്ങളും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് ഇത് കാരണമായേക്കാം. പിടിച്ചെടുത്ത മെഫന്‍ടെര്‍മൈന്‍ ഡ്രഗ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറി. 1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ട് സെക്ഷന്‍ 18(1)  & 27 (b)(2) പ്രകാരം മൂന്നുവര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഈ കേസില്‍ പ്രതിക്ക് ലഭിച്ചേക്കാം. റെയ്ഡില്‍ പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ ബബിതാ കെ വാഴയില്‍, താരാ എസ് പിള്ള, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ കെ.വി, പ്രിവന്റീവ് ഓഫീസര്‍ മനു ചെറിയാന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അച്ചു ജോസഫ്, അക്ഷയ് കുമാര്‍ എം, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍  സുജാത സി.ബി, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു വി.ആര്‍ എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments