Breaking...

9/recent/ticker-posts

Header Ads Widget

മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം പുറത്തിറക്കിയ ഡോക്യുമെന്ററികള്‍ പ്രകാശനം ചെയ്തു.



 അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം പുറത്തിറക്കിയ  ഡോക്യുമെന്ററികള്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫ് പ്രകാശനം ചെയ്തു. വൈക്കത്തെ കക്കാ വാരല്‍ തൊഴിലാളികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച 'പൊഴി' ദി വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ഡോക്യുമെന്ററിയും, വാഗമണ്ണിലെ തേയില തൊഴിലാളികളുടെ ജീവിത കാഴ്ച്ചകള്‍ പങ്കുവച്ച 'ലീഫ് ടു കപ്പ്' എന്ന ഡോക്യുമെന്ററിയുമാണ് പ്രകാശനം ചെയ്തത്.പ്രകാശന ചടങ്ങില്‍ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍, മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജൂലി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments