കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 2025 - 26 ലെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ് അവതരിപ്പിച്ചു. ബഡ്ജറ്റ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. 21.23 കോടി വരവും 20.74 കോടി രൂപ ചെലവുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, ലൈഫ് ഭവന പദ്ധതികള്‍ ഉള്‍പ്പെടെ സേവന മേഖലയ്ക് 12 കോടിരൂപയും റോഡുകള്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല മേഖലയ്ക്ക് ആറുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിക്ക് രണ്ടരക്കോടി രൂപയും നീക്കി വച്ചിരിക്കുന്നു. ബഡ്ജറ്റ് യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ സജികുമാര്‍, എം. എന്‍ രമേശന്‍, റ്റെസി സജീവ്, മെമ്പര്‍മാരായ ബേബി തൊണ്ടാംകുഴി, കമലാസനന്‍ ഇ.കെ, സെക്രട്ടറി പ്രദീപ് എന്‍, കെ സി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ ബജറ്റ് അവതരണ യോഗത്തില്‍ പങ്കെടുത്തു.
0 Comments