Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു



മികവിന്റെ നേര്‍ക്കാഴ്ചയായി അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു. 2024 - 25 അധ്യയന വര്‍ഷത്തെ പാഠ്യ- പാഠ്യേതര  പ്രവര്‍ത്തനങ്ങളുടെ 
 പ്രദര്‍ശനമായിരുന്നു അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പഠനോത്സവം. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് ഓപ്പണ്‍ സ്റ്റേജില്‍ പഠനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  സീന ബിജു നാരായണന്‍   നിര്‍വഹിച്ചു. 
പിടിഎ പ്രസിഡണ്ട്  ബിനോയ് ഇടയാലില്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്  ഷൈനി കുര്യാക്കോസ് പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്,  ജോമോന്‍ വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. NCC കേഡറ്റ് അര്‍ച്ചന മധു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികളുടെ വിവിധങ്ങളായ പഠനമികവുകളുടെ  അവതരണവും ജില്ലാ - സംസ്ഥാനതല കലോത്സവങ്ങളില്‍ സമ്മാനാര്‍ഹമായ കലാപരിപാടികളും പഠനോത്സവത്തിന് മിഴിവേകി.

Post a Comment

0 Comments