ഏറ്റുമാനൂര്‍ നഗരസഭ ബജറ്റ് അവതരണത്തിനിടെ ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ വാക്കേറ്റം. നഗരസഭയുടെ 2025.. 26ലെ ബജറ്റ്, വൈസ് ചെയര്‍മാന്‍ കെ.ബി ജയമോഹന്‍ അവതരിപ്പിച്ചു. 57 കോടി 61ലക്ഷത്തി 45 ആയിരത്തി 683 രൂപ വരവും 53 കോടി 30 ലക്ഷത്തി, 69,468 രൂപ ചിലവും, 4 കോടി 30 ലക്ഷത്തി ,69,468 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ആണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചത്.
ഭവന നിര്‍മ്മാണം, കൃഷി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം,റോഡ് നിര്‍മ്മാണം, തെരുവ് വിളക്കുകള്‍, ശുചീകരണം, നഗരസഭ ഓഫീസ് നിര്‍മ്മാണം, സ്ഥലം വാങ്ങല്‍ തുടങ്ങിവയ്ക്കു പ്രാമുഖ്യം നല്‍കിയാണ് ഭാവന പൂര്‍ണമായ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കുവാന്‍ നഗരസഭ തയ്യാറാകണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ച യുഡിഎഫ് പ്രതിനിധി ടോമി പുളിമാം തുണ്ടത്തിന്റെ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് എല്‍ഡിഎഫ് പ്രതിനിധി മാണി ജേക്കബ് പ്രതിരോധം തീര്‍ത്തതാണ് വാഗ്വാദങ്ങള്‍ക്കും മറ്റും ഇടയാക്കിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത എല്‍ഡിഎഫ് പ്രതിനിധികളായ ജോണി വര്‍ഗീസ്,, പി.എസ് വിനോദ് എന്നിവര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രമേയം പാസാക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുകയും കൗണ്‍സില്‍ യോഗം അത് അംഗീകരിക്കുകയും ചെയ്തു.
0 Comments