രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയില്‍. രാമപുരം വടക്കേടത്തുപീടിക ഭാഗത്ത് വച്ച് രാമപുരം പോലീസ് ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുല്‍ ഇസ്ലാമിനെ (20). വിദഗ്ധമായി പിടികൂടിയത്. മാര്‍ച്ച് 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി രാമപുരം പോലീസിന്റെ പിടിയില്‍ ആയിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ലഭിച്ച സൂചനകളെ തുടര്‍ന്നാണ് വില്‍പ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിലായത്. രാമപുരം പോലീസ് സ്റ്റേഷന്‍ എസ്.ഐ. സാബു ആന്റണി, എ.എസ്.ഐ. Saji, എസ്.സിപി.ഓ. മാരായ വിനീത്, പ്രദീപ് ഗോപാലന്‍, സി.പി.ഒ. മാരായ വിഷ്ണു, ശ്യാം മോഹന്‍, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാര്‍ഡ് സുഭാഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments