മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിനു മുന്നോടിയായി 2025 മാര്‍ച്ച് 28ന് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും ഭാരത് കോളേജ് ആണ്ടൂരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആണ്ടൂര്‍ കവലയില്‍ നിന്നും മരങ്ങാട്ടുപിള്ളിയിലേക്ക് ശുചിത്വ സന്ദേശ യാത്ര നടത്തി.പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. യാത്രയ്ക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ നേതൃത്വം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് നടത്തി. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാവുന്ന ആരോഗ്യ സാമൂഹിക പ്രശ്‌നങ്ങളും യുവാക്കളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി. ചടങ്ങില്‍ മെമ്പര്‍മാരായ ജാന്‍സി ടോജോ, സന്തോഷ് കുമാര്‍ എം എന്‍, സിറിയക് മാത്യു, പ്രസീദാ സജീവ്, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ്, തുളസി ദാസ്, സാബു അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments