Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം ജംഗ്ഷനില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു.



മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുറിച്ചിത്താനം ജംഗ്ഷനില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനായുള്ള ബോട്ടില്‍ ബൂത്ത്  പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു.  സ്ഥിരം സമിതി അംഗം സിറിയക് മാത്യു അദ്ധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തുളസീദാസ്, മെമ്പര്‍മാരായ സന്തോഷ്‌കുമാര്‍ എം.എന്‍, ജോസഫ്  ജോസഫ്, ലിസി ജോയി, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍ ഷൈജു പി മാത്യു, ജോയി ജോസഫ്, ജയന്‍ കുറിച്ചിത്താനം, ഹരിതകര്‍മ്മസേനാംഗങ്ങളായ ഏലിയാമ്മ പി.എ, റോസമ്മ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments